Saturday, September 24, 2011

പ്രൊഫ. പി. ആലസ്സന്‍കുട്ടി സാക്ഷരതാമിഷന്‍ ഡയറക്ടര്‍

പ്രൊഫ. പി. ആലസ്സന്‍കുട്ടി സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി
ചുമതലയേറ്റു. ഫറൂഖ്‌ കോളേജിലെ ചരിത്ര വിഭാഗം അധ്യാപകനായ
ശ്രീ. ആലസ്സന്‍കുട്ടി ഫറൂഖ്‌ കോളേജ്‌, അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി
എന്നിവിടങ്ങളിലായിരുന്നു ഉന്നത വിദ്യാഭ്യാസം. നിലവില്‍ കേരള
യൂണിവേഴ്സിറ്റിയില്‍ നാഷണല്‍ സര്‍വീസ്‌ സ്കീമിന്റെ ചരിത്രത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്നു. നാഷണല്‍ സര്‍വീസ്‌ സ്കീം ലെയ്സണ്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ ചീനിക്കലിലെ പാലേങ്ങര പറക്കുണ്ടില്‍ പാത്തുമ്മ, മുഹമ്മദ്‌ ദമ്പതികളുടെ മകനാണ്‌.

Saturday, August 27, 2011

പൂക്കോട്ടൂര്‍ യുദ്ധസ്മരണയില്‍ ഇന്ന്‌ പുതുതലമുറ ഒത്തുചേരും

മലപ്പുറം: പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 90ാ‍ം വാര്‍ഷികാചരണത്തിന്റെ ഭാഗമായി പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ചരിത്ര സെമിനാറില്‍ പൂക്കോട്ടൂരിലെ പുതിയ തലമുറ ഇന്ന്‌ ഒത്തുചേരും. രാവിലെ 10ന്‌ വ്യവസായ-ഐ.ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം വിശിഷ്ടാതിഥിയായിരിക്കും. പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പൂക്കോട്ടൂര്‍ യുദ്ധസ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം പി ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും.
കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ഡോ. ശിവദാസ്‌, ഡോ. മുഹമ്മദലി, ഡോ. ഗോപാലന്‍കുട്ടി, സി പി സെയ്തലവി, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ സംസാരിക്കും.

News:Thejs Daily
27.08.2011

Monday, August 22, 2011

ചീനിക്കല്‍- ഇഫ്ത്താര്‍ മീറ്റ് 2011



ചീനിക്കലില്‍ ആഗസ്റ്റ് 20 ശനിയാഴ്ച നടന്ന ഇഫ്ത്താര്‍ മീറ്റ് 2011 ദൃശ്യങ്ങളിലേക്ക്....





Thursday, July 21, 2011

വെള്ളക്കാര്‍...........


ദൈവാധീനം കൊണ്ട് ഡ്രൈവര്‍ രക്ഷപെട്ടു

Wednesday, June 29, 2011

പൂക്കോട്ടൂര്‍ ഹജ്ജ്‌ ക്യാമ്പ്‌



Sunday, May 29, 2011

ഹിദായത്തുല്‍ വില്‍ദാന്‍ മദ്രസ്സ

Wednesday, February 16, 2011

നബിദിന റാലി

ചീനിക്കല്‍ ഹിദായത്തുല്‍ വില്‍ദാന്‍ മദ്രസ യുടെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിനറാലി.








Back to TOP