മലപ്പുറം: പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 90ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന ചരിത്ര സെമിനാറില്‍ പൂക്കോട്ടൂരിലെ പുതിയ തലമുറ ഇന്ന് ഒത്തുചേരും. രാവിലെ 10ന് വ്യവസായ-ഐ.ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം വിശിഷ്ടാതിഥിയായിരിക്കും. പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ പൂക്കോട്ടൂര്‍ യുദ്ധസ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം പി ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും.
കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ഡോ. ശിവദാസ്, ഡോ. മുഹമ്മദലി, ഡോ. ഗോപാലന്‍കുട്ടി, സി പി സെയ്തലവി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിക്കും.
News:Thejs Daily
27.08.2011
0 അഭിപ്രായങ്ങള്‍:
Post a Comment